റിംല ഇഫ്താർ വിരുന്നൊരുക്കി.

റിയാദ്:റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) പുണ്ണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി.അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഇഫ്താർ വിരുന്നിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്ണ്യ മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. ഇഫ്താർ വിരുന്നിനോടാനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിംല പ്രസിഡന്റ് ബാബു രാജ് അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ഇന്ത്യ സ്കൂൾ വൈസ് പ്രിൻസിപ്പാൾ മൈമൂന അബ്ബാസ് റമദാൻ സന്ദേശം അറിയിച്ചു. സോനാ ഗോൾഡ് ആൻഡ് ഡയമൻഡ് റീജിണൽ ഹെഡ് ശ്രീജിത് ചടങ്ങ് ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, റഹ്‌മാൻ മുനമ്പത്തു, നൗഷാദ് സിറ്റി ഫ്ലവർ, മീഡിയ പ്രതിനിധി കനക ലാൽ,പദ്മിനി നായർ, ബിനു ശങ്കരൻ, നിഷ ബിനീഷ്, രാജൻ മാത്തൂർ,……,….. എന്നിവർ റമദാൻ ആശംസകൾ നേർന്നു.

റിംല 8 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 10 നു പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദും അനുശ്രീ യും ചേർന്നു ഒരുക്കുന്ന സ്ട്രിങ്സ് അറേബ്യ എന്ന മ്യൂസിക്കൽ പ്രോഗ്രാമിനെ കുറിച്ചു ഷോ ഡയറക്ടർ സുരേഷ് ശങ്കർ വിശദീകരിച്ചു.റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും സെക്രട്ടറി ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.

ബിനേഷ് രാഘവൻ, ശരത് ജോഷി, ഗോപു ഗുരുവായൂർ, അശ്വിൻ,സലീം,
തോമസ് പൈലൻ,
ജെ ജെ എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം കൊടുത്തു.

spot_img

Related Articles

Latest news