റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ(മിഅ) വനിതാ വിഭാഗം രൂപീകരിച്ചു

റിയാദ്: റിയാദിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ്റെ(മിഅ)വനിതാ വിഭാഗം ഭരണസമിതി നിലവിൽവന്നു. കഴിഞ്ഞ ദിവസം അൽജസീറയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2007 മുതൽ റിയാദിലെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ‘മിഅ’യുടെ പ്രഥമ വനിത വിഭാഗം ഭരണ സമിതിയാണിത്.

2024-2026 വർഷത്തേക്കുള്ള ‘മിഅ’യുടെ ആദ്യ വനിത ഭരണസമിതിയിൽ ജുവൈരിയത്ത് കുന്നത്ത് (പ്രസിഡൻ്റ്), ലീന ജാനിഷ് (ജനറൽ സെക്രട്ടറി), ഷെമി മൻസൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സൈഫുന്നിസ സിദ്ദീഖ് (വർക്കിങ്ങ് പ്രസിഡൻ്റ്), അസ്മ സഫീർ, നമീർ കള്ളിയത്ത് (വൈസ് പ്രസിഡൻ്റുമാർ), നജ്ല ഫാഹിദ്, ജാസ്മിൻ റസാഖ് (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

സലീന നാസർ മുഖ്യ രക്ഷാധികാരിയായ ഭരണസമിതിയിൽ ഫെമി ഫിറോസ് (ജീവകാരുണ്യ കൺവീനർ), തൗഫീറ ജമീദ് (കലാ-സാംസ്കാരിക കൺവീനർ), റഹ്മ സുബൈർ (പബ്ലിക് റിലേഷൻ ഓഫീസർ), ജാസ്മിൻ റിയാസ് (മീഡിയ കൺവീനർ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി അൻസാർ ബീഗം, ഹസ്ന എടവണ്ണ, ഷക്കീല അബൂബക്കർ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 21 അംഗ നിർവ്വാഹക സമിതിക്കും രൂപം നൽകി.

റിയാദിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസി വനിതകളുടെ ക്ഷേമത്തിനും, ശാക്തീകരണത്തിനും ഊന്നൽ നൽകി കൊണ്ട് ഭാവിയിൽ പദ്ധതിതികൾ തയ്യാറക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

spot_img

Related Articles

Latest news