റിയാദ് : റിയാദ് മൂന്നിയൂർ പഞ്ചായത്ത് കെ.എം.സി.സി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോഡിമോറോ മിനിഹാളിൽ നടന്ന യോഗം റിയാദ് വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സെക്രട്ടറി ഷാജഹാൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ജുനൈദ് മൂന്നിയൂർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 2022-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രെട്ടറി മൻസൂർ കണ്ടൻങ്കാരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈഫുദ്ദീൻ മൂന്നിയൂർ , നിഷാദ് കരിപ്പൂർ, ബഷീർ തലപ്പാറ, ഇസ്മായിൽ പടിക്കൽ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
അഷ്റഫ് വമ്പാല സ്വാഗതവും അബ്ദുൽ റസാഖ് വെളിമുക്ക് നന്ദിയും പറഞ്ഞു. അബ്ദുൽ സത്താർ ഹുദവി ഖിറാഅത് നടത്തി.
ഭാരവാഹികൾ : ബഷീർ തലപ്പാറ (ചെയർമാൻ), അഷ്റഫ് വമ്പാല (പ്രസി.), അബദുൽ സത്താർ ഹുദവി,സിദ്ദീഖ് എടശ്ശേരി , മുസ്ഥഫ വെളിമുക്ക്(വൈസ് പ്രസി.), റാഷിദ് എൻ എം (ജന. സെക്ര.), മുജീബ്റഹ്മാൻ പി വി പടിക്കൽ,നാദിർ, അഹമ്മദ് ബാബു ഷഹാസ്(സെക്ര.) അബ്ദുൽ റസാഖ് വെളിമുക്ക് (ട്രഷറർ)