ഡി സി ബുക്‌സ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു.
മലയാള മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ എം എം നയീമില്‍ നിന്നും അധ്യാപികയും കേളി കുടുംബ വേദി സെക്രട്ടറിയുമായ സീബ കൂവോട് പുസ്തകം ഏറ്റുവാങ്ങി.
കൂടാതെ ജയ് എൻ കെ എഴുതി DC ബുക്ക്സ് പ്രസിദ്ധപ്പെടുത്തിയ റോയൽ മാസെക്കർ എന്ന ഹിസ്റ്റോറിക്കൽ ക്രൈം ഫിക്ഷൻ ത്രില്ലർ നോവൽ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദിൽ നിന്ന് എഴുത്തുകാരനും പ്രസാധകനുമായ പ്രതാപൻ തായാട്ട് ആദ്യ പ്രതി ഏറ്റുവാങ്ങി.
ഡിസി രവി, ലുലു മാർക്കറ്റിംഗ് ഹെഡ് സച്ചിൻ, നോവലിസ്റ്റ് ജയ് എൻ കെ എന്നിവർ സന്നിഹിതരായിരുന്നു