സീതി സാഹിബ് കർമ്മ ശ്രേഷ്ഠ പുരസ്കാരം സിപി മുസ്തഫക്ക് സമ്മാനിച്ചു

റിയാദ്: കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സീതിസാഹിബ് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയ്ക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. റിയാദ് എക്സിറ്റ് 18ലെ സലാഹിയ ഇസ്തറാഹയിൽ വെച്ച് നടന്ന സർഗ്ഗം 2022 കുടുംബ സംഗമത്തിൽ വെച്ചാണ് അവാർഡ് നൽകിയത്. ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് അലി പാലപ്പിള്ളി അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.

സമൂഹ്യ, ജീവകാരുണ്യ സേവനരംഗത്ത് നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് സി. പി മുസ്തഫയെ അവാർഡിനായി തെരഞ്ഞെടുത്തത്. കുടുംബ സുരക്ഷാ പദ്ധതിയടക്കം പ്രവാസികൾക്ക് അനുഗ്രഹമായി മാറിയ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുക വഴി റിയാദ് കെഎംസിസിയെ ഏറെ ശ്രദ്ധേയമാക്കിയത് സിപിയുടെ പ്രവർത്തന മികവായിരുന്നു. പുരസ്കാര നിർണ്ണയ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡണ്ട് ശിഫ്നാസ് ശാന്തിപുരം അവതരിപ്പിച്ചു.
സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് അഷ്റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ, എസ്ഐസി പ്രതിനിധി ഷാഫി ദാരിമി പുല്ലാര, കെഎംസിസി നേതാക്കളായ വികെ മുഹമ്മദ്, ജലീൽ തിരൂർ, സിദ്ദീഖ് തുവ്വൂർ, ശുഐബ് പനങ്ങാങ്ങര, കെടി അബൂബക്കർ, മജീദ് പയ്യന്നൂർ, ഷഫീർ തിരൂർ, ബാവ താനൂർ, പിസി അലി വയനാട്, നൗഷാദ് ചാക്കീരി, അക്ബർ വേങ്ങാട്ട്, ഷംസു പെരുമ്പട്ട, ദമ്മാം തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മൻസൂർ തിരുനെല്ലൂർ, റിയാദിലെ വിവിധ ജില്ലാ മണ്ഡലം ഏരിയ കെഎംസിസി നേതാക്കന്മാർ, വനിതാ വിങ്ങിൻ്റെയും സൈബർ വിംഗിൻ്റെയും പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

സീതി സാഹിബ് ചരിത്ര വായന എന്ന വിഷയത്തിൽ വനിതാ കെഎംസിസി പ്രസിഡണ്ട് റഹ്മത്ത് അഷ്റഫ്, സിദ്ദീഖ് കോങ്ങാട് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൻ്റെ രാഷ്ട്രീയ പ്രമേയം ജില്ലാ സെക്രട്ടറി ഷാഫി വടക്കേക്കാട് അവതരിപ്പിച്ചു.

കോവിഡ് കാലത്തും തുടർന്നും റിയാദിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വനിതാ കെഎംസിസിയിലെ തൃശൂർ ജില്ലാ പ്രതിനിധികളായ ഫസ്‌ന ഷാഹിദിനും നജ്മ ഹാഷിമിനും ജില്ലാ കമ്മിറ്റിയുടെ പുരസ്കാരം കൈമാറി. സലീം മാസ്റ്റർ ചാലിയം പ്രോഗ്രാം കോർഡിനേറ്റർ ആയി വിനോദ വിജ്ഞാന കലാ കായിക മത്സരങ്ങൾ നടന്നു.

ഹിജാസ് തിരുനെല്ലൂർ, ബഷീർ ചെറുവത്താണി, മുഹമ്മദ് കുട്ടി മുള്ളൂർക്കര, ഉസ്മാൻ തളി, സലീം പാവറട്ടി, ഷാഹിദ് കറുകമാട്, ഷാഹിദ് തങ്ങൾ, ഇബ്രാഹിം ദേശമംഗലം, സുബൈർ ഒരുമനയൂർ, നാസർ ആറ്റുപുറം, വനിതാ വിങ് പ്രതിനിധികളായ ഫസ്നാ ഷാഹിദ്, നജ്മ ഹാഷിം, ജിസ്‌ന മുഹമ്മദ് ഷാഫി, ഷഫ്ന അൻഷാദ്, ഷംസി മൻസൂർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി

സെക്രട്ടറി അൻഷാദ് കൈപ്പമംഗലം സ്വാഗതവും ഉമ്മർ ചളിങ്ങാട് നന്ദിയും പറഞ്ഞു. മാസ്റ്റർ മുഹമ്മദ് ഷഹ്‌സാദ് ഖിറാഅത്ത് നടത്തി.

ചിത്രം : സീതി സാഹിബ് കർമ്മ ശ്രേഷ്ഠ പുരസ്കാരം റിയാദ് കെഎംഎംസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു

spot_img

Related Articles

Latest news