റിയാദിലെ അറിയപ്പെടുന്ന കലാകാരനും റിയാദ് ഇന്ത്യൻ എംബസി സ്കൂൾ സംഗീത അധ്യാപകനുമായിരുന്ന അബ്ദുൽ അഹദ് (54) മരണപ്പെട്ടു. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു മരണം.
25 വർഷമായി സൗദിയിൽ സംഗീത രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അബ്ദുൽ അഹദിന്റെ വിയോഗത്തിൽ കലാ സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. റിയാദിലും നാട്ടിലും ഒട്ടേറെ പേർ ഗിറ്റാർ , കീ ബോർഡ് തുടങ്ങിയവ അഭ്യസിപ്പിച്ചിട്ടുണ്ട്. നാട്ടിൽ പ്രമുഖ സംഗീത ട്രൂപ്പുകളിൽ അംഗമായിരുന്നു.
എറണാകുളം പാനായിക്കുളം ആലങ്ങാട് വേഴപ്പിള്ളി കുടുംബാംഗമാണ്. ഭാര്യ വഹീദ എംബസി സ്കൂൾ അധ്യാപികയാണ്. റിട്ടയേർഡ് അധ്യാപകരായ അബ്ദുറഹ്മാൻ, ഖദീജ എന്നിവരാണ് മാതാപിതാക്കൾ , മകൻ സിയാദ് റിയാദിലുണ്ട്. മക്കളായ സെഹ്റയും സീബയും നാട്ടിൽ വിദ്യാർത്ഥികളാണ്.