റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ പ്രിയങ്കരനായിരുന്ന മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ എക്കാലത്തെയും ലീഡറുമായ കെ കരുണാകരന്റെ പതിനാലാമത് ചരമ വാർഷികത്തിൽ “ലീഡർ സ്മൃതി” എന്ന പേരിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ബത്ഹയിലെ ഡി- പാലസിൽ (അപ്പോളോ ഡിമോറ) നടന്ന പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉൽഘാടനം ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആയിരുന്ന കെ.കരുണാകരൻ ഇന്ത്യയിലെ എക്കാലത്തേയും ഒരേയൊരു “ലീഡർ” ആയിരുന്നു. എല്ലാ ജാതിമത സാമുദായികശക്തികളെയും കൂട്ടിയിണക്കാൻ അനിതര സാധാരണയായ വൈഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നതായി പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ സജീർ പൂന്തുറ അദ്ധ്യക്ഷത വഹിച്ചു. സോണി പാറക്കൽ ആമുഖ പ്രസംഗം നടത്തി. അഡ്വ: എൽ.കെ അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ മരണശേഷമുണ്ടായ പിളർപ്പോടെ കോൺഗ്രസ് നന്നേ ശോഷിച്ചുപോയി. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരു അംബാസിഡർ കാറിൽ യാത്ര ചെയ്യാവുന്നത്ര അംഗബലം മാത്രമുണ്ടായിരുന്ന കോൺഗ്രസിനെ പിന്നീട് നയിച്ചത് അദ്ദേഹമായിരുന്നു. കുശാഗ്ര ബുദ്ധിമാനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മുന്നണിയുടെ പരാജയങ്ങൾ അദ്ദേഹം കോൺഗ്രസിന്‍റെ നേട്ടമാക്കി മാറ്റി. 1970ലെ തെരഞ്ഞെടുപ്പോടെ യുവനിരയെ ഉൾപ്പെടുത്തി കോൺഗ്രസിനെ ശക്തമായ രീതിയിൽ തിരിച്ചു കൊണ്ടുവരാനും, ഐക്യ മുന്നണി സംവിധാനത്തിന് അടിത്തറയിടാനും അദ്ദേഹത്തിന്‍റെ ചാണക്യ തന്ത്രങ്ങൾക്ക് സാധിച്ചത് നമ്മൾ കണ്ടതാണ്. ഇതേ രീതിയിൽ കർണ്ണാടാകയിലും തെലുങ്കാനയിലുമെല്ലാം ഇത്തരത്തിലുളള നേതൃത്വം ഉണ്ടായതിന്റെ ഫലങ്ങൾ നമ്മുടെ തിരിച്ചു വരവിന് ഒരു മുതൽ കൂട്ടായെങ്കിൽ നമ്മുടെ നേതാക്കൾ ഈ നേതൃപാഠവം മനസ്സിലാക്കി വിലയിരുത്തണമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു.
കണ്ണൂർ പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദലി കൂടാളി മുഖ്യാഥിയായി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, സെൻട്രൽ കമ്മിറ്റി ട്രഷറർ സുഗതൻ നൂറനാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി ട്രഷറർ റഹിമാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ, ബഷീർ സാപ്റ്റിക്കോ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലീഡറെ കുറിച്ചുള്ള ഡോക്യമെന്ററിയും പ്രദർശിപ്പിച്ചു.പ്രോഗ്രാം കൺവീനർ
അമീർ പട്ടണത്ത് സ്വാഗതവും, ജോൺസൺ എറണാകുളം നന്ദിയും പറഞ്ഞു.അസ്‌കർ കണ്ണൂർ, മുഹമ്മദാലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, അഷ്‌റഫ് മേച്ചേരി, നാദിർഷ റഹിമാൻ, ഡൊമിനിക് സാവിയോ, നാസർ ലെയ്സ്, സലീം ആർത്തിയിൽ,ഹാഷിം പപ്പിനിശ്ശേരി, മുസ്തഫ വി.എം, സിദ്ദിഖ് കല്ലുപറമ്പൻ , സൈഫ് കായംകുളം, ജയൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.