പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ, പ്രതിഷേധവുമായി റിയാദ് ഒ.ഐ.സി.സി

റിയാദ്:പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ക്രേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഇന്ത്യയിൽ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ വർഗ്ഗീയ ശക്തികൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ജാഗ്രത പുലർത്തണം.

രാജ്യത്തെ പൗരൻമാരെ പല തട്ടുകളായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ ബ്രിട്ടീഷ് തന്ത്രമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നതെന്ന് ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികളെ ഉൾപ്പെടുത്തി കൊണ്ട് ശക്തമായ പ്രതിഷേധ സമരങ്ങളുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും,പ്രവർത്തകരും മുൻ നിരയിൽ തന്നെ ഉണ്ടായിരിക്കും.

പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് പൗരസ്വാതന്ത്ര്യത്തിന് തന്നെ ഭീഷണി ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ഐക്യവും തകർക്കുക എന്ന ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒറ്റകെട്ടായി പ്രതിരോധിക്കുമെന്നും, ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം തീർച്ചയായും ജനാധിപത്യ വിശ്വാസികൾ വിനിയോഗിച്ചിരിക്കുമെന്നും റിയാദ് ഒ.ഐ.സി.സി വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news