ഊട്ടിയിലേക്കുള്ള റോഡ് അടച്ച്‌ തമിഴ്‌നാട് ; വിനോദ സഞ്ചാരികളും കടയുടമകളും പ്രതിസന്ധിയിൽ

കേരളം 140 കോടി രൂപ മുടക്കി റോഡ് നവീകരിച്ചതിന് പിന്നാലെ നിയന്ത്രണവുമായി തമിഴ് നാട്. പാലക്കാട് അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തമിഴ്‌നാട് അടച്ചു.

വനംവകുപ്പ് ചെക്ക്‌പോസ്റ്റിലൂടെ യാത്രക്കാരെ വിലക്കിയിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താവളം മുതല്‍ മുള്ളി വരെയുള്ള 28.5 കിലോമീറ്റര്‍ റോഡ് നവീകരണം. വിനോദത്തിനായി ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി നിരവധി പേരാണ് മുള്ളി വഴിയുള്ള റോഡ് തെരഞ്ഞെടുക്കുന്നത്. റോഡ് അടച്ചതിനാല്‍ മിക്കവരും ചെക്ക്‌പോസ്റ്റ് വരെയെത്തി തിരിച്ചെത്തുകയാണിപ്പോള്‍.

റോഡ് നവീകരിച്ചതോടെ ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന പ്രതീക്ഷയില്‍ നിരവധി ഹോട്ടലുകളും കടകള്‍ പ്രദേശത്ത് ആരംഭിച്ചിരുന്നു. ഇവയെല്ലാം പ്രതിസന്ധിയിലാകുന്ന നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ആനമല കടുവാ സങ്കേതത്തില്‍ മുള്ളി മേഖല കൂടി ഉള്‍പ്പെടുന്നതിനാലാണ് റോഡ് അടച്ചതെന്നാണ് തമിഴ്‌നാട് പറയുന്നത്. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ച വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വന്യജീവി സങ്കേതത്തിനകത്ത് കൂടിയുള്ള റോഡുകളിലും രാത്രിയാത്ര നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഒരു റോഡും അടച്ചിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

spot_img

Related Articles

Latest news