കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ റൂം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും റൂം ക്വാറന്റൈനില്‍ കഴിയണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. ഇവര്‍ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും പരിശോധനാഫലം ലഭിക്കുംവരെ റൂം ക്വാറന്റൈനില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കൊവിഡ് പോസിറ്റീവ് ആയാല്‍ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് ഫോണ്‍ വഴി അറിയിക്കണം. ആരോഗ്യ സ്ഥാപനത്തിലേയോ ആരോഗ്യപ്രവര്‍ത്തകരുടെയോ ആശാപ്രവര്‍ത്തകരുടേയോ ഫോണ്‍ നമ്പർ അറിയാത്തവര്‍ പഞ്ചായത്തധികൃതരെ അറിയിക്കണം. അതിനും കഴിഞ്ഞില്ലെങ്കില്‍ ദിശ 1056 /0471 2552056, 1077, 9188610100, 0471 2779000 ഇവയിലേതെങ്കിലും നമ്പറിലേക്ക് വിളിക്കുകയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.

രോഗികള്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും അടുത്തുള്ള മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ റൂം ഐസലേഷനില്‍ കഴിയാം. അറ്റാച്ഡ് ബാത്ത് റൂം സൗകര്യമുള്ള പ്രത്യേക മുറിയില്‍ കഴിയണം. അത്തരം സൗകര്യങ്ങള്‍ വീട്ടില്‍ ഇല്ലാത്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ ഒരുക്കിയിട്ടുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ഉപയോഗിക്കാം.

രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയാണെങ്കില്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം സിഎഫ്‌എല്‍റ്റിസികളിലേക്കോ സിഎസ്‌എല്‍റ്റിസികളിലേക്കോ മാറ്റും. മറ്റ് അസുഖ ബാധിതതര്‍ക്കു കൊവിഡ് ബാധിച്ചാല്‍ അസുഖത്തിന്റെ തോതനുസരിച്ച്‌ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്നതു പ്രകാരം സിഎഫ്‌എല്‍റ്റിസിയിലേക്കോ സിഎസ്‌എല്‍റ്റിസിയിലേക്കോ അയച്ചു ചികിത്സിക്കും.

എന്നാല്‍ ഗുരുതര രോഗബാധിതര്‍ക്ക് രോഗം ബാധിച്ചാല്‍ കൊവിഡ് ആശുപത്രികളില്‍ ചികിത്സിക്കും. തീവ്ര ലക്ഷണങ്ങളുള്ളവരെയും കൊവിഡ് ആശുപത്രിയില്‍ ചികിത്സിക്കും.

spot_img

Related Articles

Latest news