റഷ്യയിലേക്ക് അമേരിക്ക കയറ്റുമതി നിരോധനം ഏർപ്പെടുത്തി

റഷ്യയിലേക്കും ബെലാറസിലേക്കും ആഡംബര വസ്തുക്കളുടെ കയറ്റുമതിയിൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റഷ്യൻ ആൽക്കഹോൾ, സീഫുഡ്, നോൺ-ഇൻഡസ്ട്രിയൽ ഡയമണ്ട്സ് എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. യുക്രൈനോട് യുഎസ് പ്രതിജ്ഞാബദ്ധമായി തുടരുമെന്നും റഷ്യയ്ക്ക് ഉപരോധത്തിൽ ഇളവ് നൽകില്ലെന്നും ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.

“ഞങ്ങൾ യുക്രൈനോട് പ്രതിബദ്ധതയോടെയും ഐക്യത്തോടെയും തുടരും. പുടിൻ തന്റെ ക്രൂരമായ ആക്രമണത്തിൽ നിന്ന് പിന്മാറുന്നതുവരെ റഷ്യയുടെ മേൽ നിരോധനം ചുമത്തുന്നത് തുടരും” പ്രൈസ് പറഞ്ഞു. നേരത്തെ റഷ്യയിലേക്കുള്ള ആഡംബര ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു.

ലോക വ്യാപാര സംഘടനയിലെ അംഗമെന്ന നിലയിലുള്ള റഷ്യയുടെ ആനുകൂല്യങ്ങൾ അസാധുവാക്കിയതിനും ക്രെംലിനിനോട് ചേർന്നുള്ള റഷ്യൻ ഉന്നതർക്കെതിരായ പുതിയ നടപടികൾക്കും പുറമെ റഷ്യയിലേക്കുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതി യൂറോപ്യൻ യൂണിയൻ നിരോധിക്കുമെന്ന് കമ്മീഷൻ പ്രസിഡന്റ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള ഇരുമ്പ്, ഉരുക്ക് മേഖലയിലെ പ്രധാന ചരക്കുകൾ യൂറോപ്യൻ യൂണിയൻ നിരോധിക്കുമെന്ന് യൂറോപ്യൻ കമ്മീഷനും പറഞ്ഞു. റഷ്യയുടെ ഊർജ മേഖലയിൽ നിക്ഷേപം നിരോധിക്കാനും യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്.

spot_img

Related Articles

Latest news