പ്രവാസികളെ അവഗണിച്ച നിരാശാജനകമായ ബജറ്റ് – ഒ. ഐ.സി.സി. സൗദി നാഷണൽ കമ്മറ്റി.

സൗദി അറേബ്യ : ധനമന്ത്രി ഇന്ന് സംസ്ഥാന നിയമ സഭയിൽ അവതരിപ്പിച്ച ഇടത് സർക്കാരിന്റെ ബഡ്‌ജറ്റ്‌ പ്രവാസികളെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകവും ലക്ഷ്യ ബോധമില്ലാത്തതും പ്രവാസികളെ പാടെ അവഗണിച്ച ഒരു ബഡ്ജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ഓ.ഐ.സി.സി. സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ബജറ്റിൽ 3500 രൂപയായി വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ ഇതുവരെയും നൽകി തുടങ്ങിയിട്ടുമില്ല. പുതിയ ബജറ്റിൽ ഇതു സംബന്ധിച്ചുള്ള യാതൊരു പരാമർശങ്ങളുമില്ല.
കോവിഡ് ബാധിച്ചു പ്രവാസ ലോകത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ പറ്റി ബഡ്ജറ്റിൽ ഒരിടത്തും പറയുന്നില്ല. അത് പോലെ കോവിഡ് പ്രതിസന്ധിയിൽ പെട്ട് നാട്ടിൽ തിരിച്ചെത്തി തിരികെ പോകാൻ സാധിക്കാത്ത പ്രവാസികളുടെ പുനരധിവാസത്തെ പറ്റി ബജറ്റ് മൗനം പാലിക്കുന്നു. ഇപ്പോൾ തന്നെ കടക്കെണിയിൽ പെട്ടുഴലുന്ന സംസ്ഥാനത്തെ പടുകുഴിലേക്ക് നയിക്കാനുള്ള നിർദ്ദേശങ്ങളാണ് ധനമന്ത്രി ബഡ്ജറ്റിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.
കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നേകാൽ ലക്ഷം കോടി രൂപ വിദേശ നിക്ഷേപം നാട്ടിലെത്തിച്ചവരാണ് പ്രവാസികൾ. മഹാമാരിയെ തുടർന്ന് പതിനഞ്ച് ലക്ഷത്തിലധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയിട്ടുമുണ്ട്. ഇവർക്ക് വേണ്ടി യാതൊരു പ്രഖ്യാപനവും ബജറ്റിലില്ലാത്തത് അത്യന്തം നിരാശാജനകമാണ്.
1.57 ലക്ഷം കോടി രൂപയുടെ ബജറ്റിൽ, സംസ്ഥാനത്തിൻറെ അടിത്തറയായ ഭുരിപക്ഷവിഭാഗമായ പ്രവാസികൾക്ക് മാറ്റിവെച്ചിരിക്കുന്നത് കേവലം 234 കോടി രൂപ മാത്രമാണ്. ഇത് കടുത്ത അനീതിയാണെന്നും ഓ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news