പറവൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി നളിനംവീട്ടില് ആര്.വി. ബാബു (53) അറസ്റ്റില്‍.ഹലാല്‍ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്നു യുട്യൂബ് ചാനലിലൂടെ ഇയാള്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഫേസ്ബുക്ക് പേജിലും സമാനരീതിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 29നു ബാബുവിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എട്ടിനു മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെ ബാബുവിനു കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.