വന്‍ താരനിരയിലെ വമ്പൻ പരസ്യത്തില്‍ കല്യാണി

അമിതാബച്ചനടക്കം 14 പ്രമുഖര്‍ നിരന്ന പരസ്യത്തിലൂടെ കല്യാണി പ്രിയദര്‍ശനും. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ പരസ്യം ഇന്നലെ അമിതാബച്ചനാണു പുറത്തു വിട്ടത്. 14 സെലിബ്രറ്റികളാണു പരസ്യത്തിലുള്ളത്. അമിതാബച്ചന്‍, ജയ ബച്ചന്‍, ശ്വേത ബച്ചന്‍, പ്രഭു, നാഗാര്‍ജ്ജുന, മഞ്ജുവാരിയര്‍, ശിവരാജ് കുമാര്‍, കത്രീന കെയ്ഫ്, പൂജ സാവന്ത്, വാമിക, റിതി ബാരി ചക്രവര്‍ത്തി, കിഞ്ചല്‍ ഉള്‍പ്പെടെ 14 പേര്‍. മലയാളം, തമിഴ്,ഹിന്ദി,ഗുജറാത്തി, തെലുങ്ക്, കന്നഡ,മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാമുള്ള പരസ്യമാണ്.

തമിഴില്‍ പ്രഭുവിന്റെ മരുമകളും മലയാളത്തില്‍ മഞ്ജുവിന്റെ അനിയത്തിയും കന്നഡയില്‍ ശിവരാജ് കുമാറിന്റെ മരുമകളും , തെലുങ്കില്‍ നാഗാര്‍ജ്ജുനയുടെ മരുമകളുമായെല്ലാമെത്തുന്നത് കല്യാണിയാണ്.

ഒരു വര്‍ഷം മുന്‍പു ഒരു ദിവസത്തെ ഷൂട്ടിനായി കല്യാണി ഒരുങ്ങിനില്‍ക്കെയാണ് രാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കല്യാണില്‍ കല്യാണിയുടെ ആദ്യ പരസ്യമായിരുന്നു ഇത്. അന്നു മുടങ്ങിയപ്പോയ പരസ്യം വീണ്ടും ഷൂട്ടു ചെയ്തപ്പോഴാണു കല്യാണിയുടെ നക്ഷത്രം തിളങ്ങിയത്. പുതിയ മിക്ക പരസ്യത്തിലും കല്യാണി നിറഞ്ഞു നില്‍ക്കുന്നു. അതും വമ്പൻ താരങ്ങള്‍ക്കൊപ്പം.

spot_img

Related Articles

Latest news