സദ്‌വ ജനറൽ ബോഡിയും, പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും

റിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (സദ്‌വ) റിയാദിലെ എക്സിറ്റ്18 വലീദ് ഇസ്തിറാഹയിൽ വെച്ച് ജെനറൽ ബോഡിയും പുതിയ ഭരവാഹി തെരഞ്ഞെടുപ്പും നടന്നു.

ജെനറൽ ബോഡി യോഗം സംഘടന ചീഫ് കോർഡിനേറ്റർ സുബൈർ മുക്കം ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് തഫ്സീർ കൊടുവള്ളി പരിപാടി നിയന്ത്രിച്ചു. ജോ: സെക്രട്ടറി റഷീദ് വാവാട് പ്രവർത്തന റിപ്പാർട്ടും, ട്രഷറർ ജബ്ബാർ മുക്കം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പരിപാടിക്ക് നയീം നിലമ്പൂർ സ്വാഗതവും, ഇല്ല്യാസ് പതിമംഗലം നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന 2022-2023-ലെ ഭാരവാഹി തെരഞ്ഞെടുപ്പിൽ തഫ്സീർ കൊടുവള്ളി ( പ്രസിഡന്റ്) നയീം നിലമ്പൂർ (ജെ:സെക്രട്ടറി) ജബ്ബാർ മുക്കം (ട്രഷറർ) വൈസ് :പ്രസിഡൻ്റുമാരായി സുബൈർ മുക്കം, അശ്റഫ് ആയൂർ, ഷാജഹാൻ കൂടരഞ്ഞി, ജോ: സെക്രട്ടറിമാർ നഫീർ മലപ്പുറം, ഫൈസൽ കക്കാട്, ഇല്ല്യാസ് പതിമംഗലം, ജോ: ട്രഷറർ കാസിം മുക്കം, നിസാം കൊല്ലം, മുസ്തഫ സി.ടി, ഫിനാൻസ് കൺട്രോളർ റഷീദ് വാവാട്, അശ്റഫ് മാനിപുരം, ചീഫ് കോർഡിനേറ്റർ ഹനീഫ പട്ടാമ്പി, മീഡിയ കോർഡിനേറ്റർ ഫായിസ് വെണ്ണക്കാട്, പ്രോഗ്രാം കോർഡിനേറ്റർ സാലിഫ് ഓമശ്ശേരി എന്നീ ഭാരവാഹികൾ ഉൾപ്പെടെ 43 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മിനാർ ചാത്തന്നൂർ,അശ്റഫ് വിതുര, പ്രകാശ് പേരൂർക്കട എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

ആറു വർഷം കൊണ്ട് ഒന്നേകാൽ കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ മെമ്പർമാർക്ക് വേണ്ടി നടത്താൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു, കൂടാതെ മരണപ്പെട്ടവരുടെയും കിടപ്പിലായ മെമ്പർമാരുടെയും കുടുംബത്തിന് നൽകുന്ന മാസാന്ത ധനസഹായം 4000 രൂപയായി ഉയർത്തിയതായും ജനറൽ ബോഡിയിൽ ഭാരവാഹികൾ പ്രഖ്യാപിച്ചു .

spot_img

Related Articles

Latest news