സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; കെഎല്‍ രാഹുല്‍ പുറത്ത്; 15 അംഗ ടീമില്‍ ഇടംനേടി റിഷഭ് പന്തും; ട്വന്റി20 ടീമിനെ പ്രഖ്യാപിച്ച്‌ ബിസിസിഐ

മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇടംനേടി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും റിഷഭ് പന്തും ഇടം നേടി.സീനിയര്‍ താരം കെഎല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. രോഹിത് ശര്‍മ തന്നെയാണ് ടീം ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് സഞ്ജുവിന് ലോകകപ്പിലേക്ക് ഇടംനേടാന്‍ അവസരം നല്‍കിയത്. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപനം. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്. റിങ്കു സിംഗിനൊപ്പം ശുഭ്മൻ ഗില്‍, ഖലീല്‍ അഹ്മദ്, ആവേശ് ഖാൻ എന്നിവരാണ് ട്രാവലിങ് റിസർവ് പട്ടികയിലുള്ളത്.

spot_img

Related Articles

Latest news