തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം എന്ന പേരിലുള്ള അദാലത്തുകൾ ജില്ലാതലത്തിൽ ഫെബ്രുവരി ഒന്നു മുതൽ 18 വരെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പരാതികൾ സ്വന്തം നിലയിൽ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. . നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.
സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല കളക്ടർമാർക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ഇതുവരെ ലഭിച്ച 3,21,049 പരാതികളിൽ 2,72,441 എണ്ണം തീർപ്പാക്കി. സിഎം പോർട്ടലിൽ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 34,778 എണ്ണമാണ് തീർപ്പാക്കാനുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.