റിയാദ്: ഫോർക്ക ചെയർമാൻ, എൻ. ആർ.കെ വൈസ് ചെയർമാൻ തുടങ്ങി നിരവധി സംഘടനകളുടെ പ്രധാന ഭാരവാഹിയായി കൃത്യമായ നിലപാടുകളോടെ നേതൃത്വം വഹിച്ചിച്ചിരുന്ന കാലങ്ങളിൽ പി.എസ്.വി റിയാദിന്റെ ആത്മമിത്രമായി പയ്യന്നൂർ സൗഹൃദ വേദിക്ക് നൽകിയ ആത്മാർത്ഥ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നതിന്റെ ഭാഗമായി സത്താർ കായംകുളത്തിന്റെ വേർപാടിൽ പി. എസ്.വി, റിയാദ് അനുശോചന സദസ്സ് ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി
സിറാജ്തിഡിൽ സ്വാഗതവും പ്രസിഡന്റ് സനൂപ് പയ്യന്നൂർ അധ്യക്ഷനും ആയ സദസ്സിൽ വേദി മുഖ്യ ഉപദേശക സമിതി അബ്ദുൽ മജീദ്, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, വിജയൻ നെയ്യാറ്റിൻകര (ഫോർക ), നസറുദ്ധീൻ വി. ജെ. (മീഡിയ), ജയൻ കൊടുങ്ങലൂർ (മീഡിയ), നവാസ് വെള്ളിമാട്കുന്ന് (ഓ.ഐ.സി.സി), നാസർ ഹസ്സൻ കുഞ്ഞ് (യവനിക ), നിഹമത്തുള്ള (വോളന്റീർ ), മാത്യു ഷുമെസി (എറണാകുളം ജില്ലാ ഓ.ഐ.സി.സി ),
സജു ജോർജ് (പ്രവാസി വെൽഫയർ അസോസിയേഷൻ )
ഷിബു ഉസ്മാൻ (കൃപ), ചന്ദ്രസേനൻ (വോളന്റീർ), സാബു (ഷിഫ മലയാളി സമാജം) , നിഹാസ് പാനൂർ(ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ),അഷറഫ് (പി. എസ്. വി. ഇ. സി അംഗം), ജയൻ (പി. എസ്. വി അംഗം), നാസർ കല്ലറ
എന്നിവർ സത്താർ കായംകുളത്തിന്റെ ഓർമകളെ അനുസ്മരിച്ചു അനുശോചനം രേഖപ്പെടുത്തി.തുടർന്ന് മുൻ പ്രവാസി നേതാക്കളും സത്താർ ജി യുടെ സുഹൃത്തുക്കളുമായിരുന്ന നാസർ കാരന്തൂർ (ഫോർക മുൻ ചെയർമാൻ ), അഷ്‌റഫ് വടക്കെവിള (എൻ. ആർ. കെ മുൻ ചെയർമാൻ ),നവാസ്ഖാൻ പത്തനാപുരം ( മുൻ യവനിക ചെയർമാൻ ),അഡ്വക്കേറ്റ് മുരളീധരൻ (പ്രവാസി ലീഗൽ സെൽ) എന്നിവരുടെ അനുശോചനവും , കൂടാതെ സത്താർജി പി. എസ്. വിയുടെ മുൻ പരിപാടികളിൽ സംസാരിച്ചിരുന്ന വാക്കുകളും ഉൾകൊള്ളിച്ചു കൊണ്ട് സഫീർ വണ്ടൂർ തയ്യാറാക്കിയ ഡോക്യൂമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു.
മെമ്പർഷിപ്പ് കോർഡിനേറ്റർ ജഗദീപ്, ജോയിന്റ് ട്രഷറർ ജയദീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഖാദർ,റഫീഖ്, മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.