കുട്ടികളുടെ വിസിറ്റ് വിസ റസിഡന്റ് വിസയാക്കാന്‍ അനുമതി നൽകി സൗദി

സൗദി: സൗദിയിൽ സന്ദർസക വിസയിൽ എത്തിയ കുട്ടികൾക്ക് ആണ് റസിഡന്റ് വിസ അനുവദിക്കാൻ സൗദി തീരുമാനിച്ചിരിക്കുന്നത്. 18 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഈ അനുക്യൂല്യം ലഭിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ പ്രാദേശിക പത്രം ‘ഉക്കാസ്’ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ വിസിറ്റ് വിസിൽ നിന്നും കുട്ടികളെ റസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് ചില നിബന്ധകൾ സൗദി പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾ സൗദിയിൽ സ്ഥിരതാമസക്കാരായിരിക്കണം. എങ്ങനെ റസിഡന്റ് വിസയിലേക്ക് വിസിറ്റ് വിസ മാറ്റാം എന്ന കാര്യത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

സൗദിയിലെ വിസ പുതുക്കുന്നതിന് അപേക്ഷകന്റെ (ഇഖാമക്ക്) കാലാവധി ഉണ്ടാവണമെന്ന് നിർബന്ധമില്ല. കുടുംബവുമായി വരുന്നവർക്ക് ആറു മാസം വരെ താമസിക്കാൻ പരമാവധി സമയം ലഭിക്കും. അതുകഴിഞ്ഞ് മാത്രമേ പുതുക്കി നൽക്കുകയുള്ളു. സന്ദർശക കാലാവധി കഴിഞ്ഞ വിസ പുതുക്കാത്തവർക്ക് പിഴ ഈടാക്കും. എന്നാൽ വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ പിഴ ഈടാക്കുകയുള്ളു എന്ന് ജവാസാത്ത് അറിയിച്ചുണ്ട്.
രാജ്യത്തേക്ക് വരുന്നവരുടെ സന്ദർശക വിസക്കുള്ള അപേക്ഷയിൽ അംഗീകാരം നൽകുന്നതും വിസ നൽകുന്നതുമായുള്ള അധികരം ജവാസാത്തിനല്ലെന്നും അധികൃതർ അറിയിച്ചു. വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കുന്നതിനും സൗദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും ജവാസാത്ത് അറിയിച്ചതായി അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

spot_img

Related Articles

Latest news