അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ സ്വദേശിവല്‍ക്കരണം; സെപ്തംബര്‍ 23ന് നിബന്ധന പ്രാബല്യത്തിലാകും

റിയാദ്: സൗദിയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും കുടുംബ വിനോദ കേന്ദ്രങ്ങളിലും പ്രഖ്യാപിച്ച സ്വദേശി വല്‍ക്കരണം ഈ മാസം 23 മുതല്‍ പ്രാബല്യത്തിലാകും. മുഴുസമയ, സീസണല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ എഴുപത് ശതമാനവും മാളുകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കുകളില്‍ നൂറുശതമാനവും സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാകുന്നതാണ് തീരുമാനം. ഷോപ്പിംഗ് മാളുകളിലെ വിനോദ കേന്ദ്രങ്ങളില്‍ നൂറ് ശതമാനവുമാണ് സ്വദേശിവല്‍ക്കരണത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തീരുമാനം വഴി ആയിരകണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിച്ചത് വിനോദ കലാ മേഖലയിലാണെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ 55.8 ശതമാനം തോതിലാണ് വര്‍ധനവുണ്ടായത്. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്, സിനിമ തിയേറ്റര്‍, സിനിമാ ചിത്രീകരണ മേഖലകളില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കി.

spot_img

Related Articles

Latest news