സൗദി ദേശീയ ദിനം, ഐ സി എഫ് രക്തദാനം നടത്തും.

റിയാദ് : സൗദി അറേബിയയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രക്‌തം നൽകാം സ്നേഹം നൽകാം എന്ന സന്ദേശത്തിൽ ഐ സി എഫ് സഫ്‌വാ വളണ്ടിയർമാർ മൂന്നു ദിവസങ്ങളിലായി രക്തദാന നടത്തും. സെപ്റ്റബർ 22 , 24 തിയ്യതികളിൽ സൗദി മിലിട്ടറി ആശുപത്രിയിലും 23 ന് ദേശീയ ദിനത്തിൽ കിംഗ് സഊദ് യൂണിവേഴ്സ്റ്റിറ്റി മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു ബത്ഹയിൽ മൊബൈൽ ക്യാമ്പുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ലൂഹ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ ദേശ സ്നേഹ ഗാനങ്ങളും ചിത്ര രചനയും നടക്കും. ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ദേശീയ ദിന സന്ദേശ പ്രഭാഷണം നടത്തും.

രക്തം ദാനം ചെയ്യാൻ താത്പര്യമുള്ളവർക്ക് …
0568051917,
0509977786
,0509549671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

spot_img

Related Articles

Latest news