ജിദ്ദ : സൗദിയിൽ നിന്നും റി എൻട്രി വിസയിൽ അവധിയിൽ പോയവർക്ക് മറ്റൊരു വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മൂന്ന് വർഷം കാത്തിരിക്കണമെന്ന് സൗദി ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി.
അതേ സമയം നിലവിൽ ജോലി ചെയ്തിരുന്ന സ്പോൺസറുടെ തന്നെ പുതിയ വിസയിലാണു മടങ്ങുന്നതെങ്കിൽ 3 വർഷ വിലക്ക് ബാധകമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി.
സൗദിക്ക് പുറത്തുള്ളവരുടെ റി എൻട്രി വിസകൾ ഫീസടച്ചാൽ മുഖീം വഴിയോ അബ്ഷിർ വഴിയോ പുതുക്കാൻ ഇപ്പോഴും സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഓട്ടോമാറ്റിക്കായി നിരവധി പേരുടെ ഇഖാമകളും വിസകളും ജൂലൈ 31 വരെ പുതുക്കിയപ്പോഴും ഇപ്പോഴും കാലാവധി ഓട്ടോമാറ്റിക്കായി പുതുക്കാത്തവരായി പല പ്രവാസികളും നാട്ടിലുണ്ട്.
റി എൻട്രി കഫീൽ വഴി പുതുക്കുന്നതിനു വലിയ ചിലവില്ലെങ്കികും ഇഖാമ പുതുക്കുന്നതിനുള്ള ഭീമൻ ചിലവാണു പലരെയും നിസഹായരാക്കുന്നത്.
ഓട്ടോമാറ്റിക്കായി പുതുക്കിയതിൽ ഉൾപ്പെടാതിരുന്ന ചിലർ നിലവിലുള്ള കഫീലുമായി ബന്ധപ്പെട്ട് പുതിയ വിസകൾ സംഘടിപ്പിച്ച് സൗദിയിലേക്ക് പറക്കാൻ ശ്രമിക്കുന്നുമുണ്ട്.
പഴയ എക്സ്പയർ ആയ ഇഖാമ ലെവി കൊടുത്ത് പുതുക്കുന്നതിലേറെ നല്ലത് പുതിയ ഗാർഹിക തൊഴിൽ പ്രഫഷനുകളിലുള്ള വിസയാണെന്നാണു ഇവർ പറഞ്ഞു
കടപ്പാട് ഗൾഫ് മലയാളം ന്യൂസ്