എം.കെ രാഘവൻ എം.പി യുടെ ജ്യേഷ്ഠ സഹോദരി എം.കെ ലക്ഷ്മിക്കുട്ടി അന്തരിച്ചു.

കണ്ണൂർ: എം.കെ രാഘവൻ എം.പി യുടെ ജ്യേഷ്ഠ സഹോദരി എം.കെ ലക്ഷ്മിക്കുട്ടി (78) കണ്ണൂർ പരിയാരത്തെ സ്വവസതിയിൽ അന്തരിച്ചു. മുൻ തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന പി.കുഞ്ഞപ്പൻ നമ്പ്യാരാണ് ഭർത്താവ്.

മക്കൾ: പ്രസന്ന (പരിയാരം), പ്രസീത (ദമൻ), പ്രവീണ (ദുബൈ) മരുമക്കൾ: മാധവൻ ( റിട്ട.സിന്റിക്കറ്റ്‌ ബാങ്ക്‌), ശ്രീശൻ ( റിട്ട. കോസ്റ്റൽ ഗാർഡ്‌), രാധാകൃഷ്ണൻ (പരേതൻ). സഹോദരങ്ങൾ: എം.കെ ബാലകൃഷ്ണൻ നമ്പ്യാർ ( ബാംഗ്ളൂർ) , എം.കെ രുഗ്മിണി (തിരുവനന്തപുരം), ഗോവിന്ദൻ കുട്ടി നമ്പ്യാർ (പരേതൻ), ശാരദ (ചെന്നൈ), പത്മിനി (ബാംഗ്ളൂർ), ശ്യാമള (ചെറുവത്തൂർ).

സംസ്കാരം ഇന്ന് (22.06.2021) ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പരിയാരത്തെ സമുദായ ശ്മശാനത്തിൽ

spot_img

Related Articles

Latest news