റിയാദ്: സൗദിയില്‍ കോവിഡ് വാക്സിന്‍ നാലാം ഘട്ടത്തിന് തുടക്കമായി. രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒന്നാം ബൂസ്റ്റര്‍ ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 50 വയസിന് മുകളിലുള്ളവര്‍ക്കാണ് ആദ്യ വിതരണം. സിഹതി ആപ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ലഭിക്കുക.
കോവിഡ് പ്രതിരോധ രംഗത്ത് ഏറെ മുന്നിലുള്ള സൗദിയില്‍ ഇതിനോടകം 6,41,76,983 ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 2,64,19,627 ഒന്നാം ഡോസും 2,47,54,636 രണ്ടാം ഡോസുമാണ്. 1,30,02,720 ഒന്നാം ബൂസ്റ്റര്‍ ഡോസ് വാക്സിനും വിതരണം ചെയ്തുകഴിഞ്ഞു.