ഇന്ത്യയിലെ സൗദി എംബസി സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികൾ ആരംഭിക്കുന്നത് സംബന്ധമായ നിർദേശം ഇന്ത്യയിലെ ട്രാവൽ ഏജൻസികൾക്ക് നൽകി. തൊഴിൽ വിസ അടക്കം സൗദിയിലേക്കുള്ള മുഴുവൻ വിസകളുടെയും സ്റ്റാമ്പിങ്, അറ്റസ്സ്റ്റേഷൻ നടപടികൾ ആരംഭിക്കും. പാസ്പോർട്ടുകൾ കൊവിഡ് മാനദണ്ഡങ്ങൾ സ്വീകരിച്ചു തുടങ്ങുമെന്ന് എംബസി അറിയിച്ചു.
മുംബൈയിലെ സൗദി കോൺസുലേറ്റിന്റെ ഔദ്യോഗിക അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിസ ഫീസുകളിൽ മാറ്റമില്ല. എന്നാൽ, പാസ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ അണുവിമുക്തമാക്കുന്നതിന് ഒരു പാസ്പോർട്ടിന് 505 രൂപയും മറ്റു ഡോക്യുമെന്റുകൾക്ക് പേജിന് 107 രൂപ വീതവും അധികമായി നൽകണം.
സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ നിലവിൽ ഇല്ലെങ്കിലും യാത്രക്കാർക്ക് ദുബൈയിലോ മറ്റു രാജ്യങ്ങളിലോ 14 ദിവസം കഴിഞ്ഞ ശേഷം സൗദിയിലേക്ക് എത്തിച്ചേരാം.