റിയാദ് : 2020 അവസാന പാദത്തിലെ കണക്കനുസരിച്ചു സൗദിയിലെ സ്വകാര്യ കമ്പനികളിലെ സ്വദേശി വൽക്കരണത്തിൽ മികച്ച വർദ്ധനവുണ്ടായതായി നാഷണൽ ലേബർ ഒബ്സർവേറ്ററി. കഴിഞ്ഞ വര്ഷങ്ങളിലെ കണക്കനുസരിച്ചു ഏറ്റവും ഉയർന്ന നിലയിലാണിത്.
സ്വദേശിവൽക്കരണത്തിൽ മുന്നിൽ നിൽക്കുന്നത് കിഴക്കൻ പ്രവിശ്യ തന്നെയാണ്. ലേബർ ഒബ്സർവേറ്ററിയുടെ കണക്കനുസരിച്ചു കഴിഞ്ഞ വര്ഷം GOSI യിൽ രജിസ്റ്റർ ചെയ്ത മൊത്തം സ്വകാര്യ കമ്പനിയിലെ സ്വദേശികൾ 1,749,571 ആണ്. ഇതിൽ 65.6 % പുരുഷന്മാരും 34.4 % സ്ത്രീകളുമാണ് .