“സെ യെസ് ടു ഫുട്ബോൾ, സെ നൊ ടു ഡ്രഗ്സ്” പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.

മുക്കം: കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് കൈകോർത്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ” സെ യെസ് ടു ഫുട്ബോൾ, സെ നൊ ടു ഡ്രഗ്സ് ” എന്ന ടാഗ് ലൈനോടുകൂടി ലഹരി വിരുദ്ധ ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് നടത്തി. പെരിങ്ങളം, മുക്കം, കൊടുവള്ളി, മാവൂർ, വെള്ളിമാട്കുന്ന് ഭാഗങ്ങളിൽ നിന്നായി പതിനാറ് ടീമുകൾ പങ്കെടുത്തു. കൊമ്പൻസ് പെരിങ്ങളം വിന്നേഴ്സ് ആയ ടൂർണമെൻ്റിൽ ബുക്കാനിയൻസ് റണ്ണറപ്പായി. വിജയികൾക്ക് മൂവായിരം രൂപയും ട്രോഫിയും റണ്ണറപ്പിന് ആയിരത്തി അഞ്ഞൂറ് രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു.അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , പ്രിവൻ്റീവ് ഓഫിസർ ഹരീഷ് , പി ടി എ പ്രസിഡൻ്റ് റഷീദ്, പ്രിൻസിപ്പൾ ഇൻ ചാർജ് യു കെ അനിൽകുമാർ, സ്ക്കൂൾ ലീഡർ അഹമ്മദ് നിയാസ് കെ വി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വളണ്ടിയർ ലീഡർമാരായ ശോഭിത്ത് രാജ് , അമാൻ അഹമ്മദ് പി കെ, വിദ്യാർത്ഥി പ്രതിനിധി ശരൺ എം പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news