ന്യൂഡല്‍ഹി : മെഡിക്കല്‍ ഫിറ്റ്നസില്‍ കുറവുണ്ടെന്ന പേരില്‍ ചില മഹിളാ ഉദ്യോഗസ്ഥര്‍ക്ക് സൈന്യത്തില്‍ സ്ഥിരം കമീഷന്‍ നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി.
വര്‍ഷങ്ങളായുള്ള സ്തുത്യര്‍ഹസേവനം രാജ്യത്തിന് വേണ്ടി കാഴ്ചവച്ചവരാണ് അവര്‍. ചിലര്‍ ദേശീയ നീന്തല്‍താരങ്ങളാണ്. ചിലര്‍ എവറസ്റ്റുവരെ കീഴടക്കിയിട്ടുണ്ട്. ഇതെല്ലാം അവഗണിക്കപ്പെടുന്നു. ഇങ്ങനെയാണോ സ്‌ത്രീകള്‍ക്ക് തുല്യ അവസരം നല്‍കുന്നത്? ’ – ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു.
ശാരീരികവും മാനസികവുമായ ഫിറ്റ്നസ് അനിവാര്യമാണെന്നും ചെറിയ കുറവുള്ളവര്‍ക്ക് പോലും സ്ഥിരംകമീഷന്‍ അനുവദിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വനിതകള്‍ക്ക് ഇളവുകള്‍ നല്‍കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കടുംപിടിത്തമാണെന്നാണ് സുപ്രീംകോടതി വിലയിരുത്തല്‍.