സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം: അധ്യാപകനെതിരെ കേസെടുത്തു.

മുക്കം: കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകൻ്റെ മർദ്ദനം.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മാഹി നാണ് പരിക്ക്. അറബിക് അധ്യാപകൻ കമറുദ്ദീന്‍ മര്‍ദ്ദിച്ചതായാണ് പരാതി. മാഹിന്റെ പിതാവ് മുക്കം പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.

ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീന്‍. വരാന്തയില്‍ കൂടെ പോവുകയായിരുന്ന കമറുദ്ദീന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. കുട്ടിക്ക് കൈയില്‍ പൊട്ടലില്ലെന്നാണ് വിവരം. ബുധനാഴ്ച സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടി.

രാത്രി ഒരു മണിയോടെയാണ് മാഹിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സ്കൂളില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

spot_img

Related Articles

Latest news