സ്‌കൂളുകളും റസ്റ്റോറന്റുകളും മൂന്ന് ആഴ്ചത്തേയ്ക്ക് അടച്ചിടും

മനാമ: കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളും കഫേകളും റസ്റ്റോറന്റുകളും ഞായറാഴ്ച മുതൽ മൂന്ന് ആഴ്ചത്തേയ്ക്ക് അടച്ചിടാന്‍ ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കണ്ടെത്തിയ വൈറസ് ഏത് വിഭാഗത്തില്‍പ്പെടുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് ഇന്ന് 459 പുതിയ കോവിഡ്19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ്19 ബാധിതരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തോട് അടുത്തു. ഇതുവരെ 370 കോവിഡ്19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫൈസര്‍, ചൈനീസ് ഫാര്‍മയായ സിനോഫാമിന്റെ വാക്സിന്‍ എന്നിവയാണ് ബഹ്റൈനില്‍ ഇപ്പോള്‍ വാക്സിനേഷന്‍ പരിപാടിയില്‍ ഉപയോഗിക്കുന്നത്. ഇവ സൗജന്യമായിട്ടാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഈ മാസം 25ന് ബഹ്റൈന്‍ അസ്ട്ര സെനേക്ക വാക്സിനും ഉപയോഗാനുമതി നല്‍കിയിരുന്നു.

spot_img

Related Articles

Latest news