വീട് നിര്‍മാണത്തിന് പണം കണ്ടെത്താന്‍ സ്‌ക്രാപ് ചലഞ്ചുമായി വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഈ കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാൻ സ്ക്രാപ് ചാലഞ്ചുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളണ്ടിയര്‍മാര്‍. മലപ്പുറം ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തിരുവാലിയിൽ നിർമ്മിക്കുന്ന 4 വീടുകൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് സ്കൂളിലെ എൻഎസ്എസ് വോളണ്ടിയര്‍മാര്‍ സ്ക്രാപ് ചലഞ്ച്‌
എന്ന ആശയവുമായി രംഗത്തിറങ്ങിയത്.

സ്വന്തം വീട്ടിൽ നിന്നും അയൽപക്കങ്ങളിൽ നിന്നും ഇതിന് പുറമെ അരീക്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും പഴയ പത്രക്കടലാസുകളും,ഇരുമ്പ് സാമഗ്രികളും, പ്ലാസ്റ്റിക്കും, കുപ്പികളുമെല്ലാം ശേഖരിച്ചു വിൽപ്പന നടത്തിയാണ് തുക സമാഹരിക്കുന്നത്. ഇതിനകം ഒരു ലക്ഷം രൂപയിലധികം സ്ക്രാപ് കളക്ഷനിലൂടെ വിദ്യാർത്ഥികൾ സമാഹരിച്ചു.

നേരത്തെ സ്കൂളിൽ ഭക്ഷ്യ മേള നടത്തി ഇതിലൂടെ സമാഹരിച്ച 24 ലക്ഷത്തോളം രൂപ കൊണ്ട് സഹപാഠികൾക്കായി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 6 വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. യൂണിറ്റിന്റെ ഏഴാമത്തെ വീട് തെരട്ടമ്മലിൽ രാജസ്ഥാനിൽ നിന്നും വന്ന അഥിതി തൊഴിലാളിയുടെ കുടുംബത്തിനായി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.

യാതൊരു മടിയും കൂടാതെ ആണ് ഈ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ആക്രി സാധനങ്ങൾ ശേഖരിച്ച ശേഷം വിൽപ്പന നടത്തി പണം കണ്ടെത്തുന്നത്

പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, വോളണ്ടിയര്‍ ലീഡർമാരായ സജ സലീം, അജ്മൽ, റിൻഷ, ഷബീബ് മെഹ്ദി തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

spot_img

Related Articles

Latest news