ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടും ശൈത്യം തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്കൂളുകളുടെ ശൈത്യകാലാവധി വീണ്ടും നീട്ടി.
ജനുവരി 15 വരെ സ്കൂളുകള്‍ അടച്ചിടുന്നതിനാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലെ സ്വകാര്യ സ്കൂളുകളുടെ അവധി തിങ്കളാഴ്ച അവസാനിക്കുന്ന സാചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശം. അതേസമയം ഡല്‍ഹിയില്‍ പുക മഞ്ഞിന്‍റെ സാന്ദ്രത വര്‍ധിച്ചത് ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റുന്നതിന് കാരണമായി. ട്രെയിനുകളും വിമാനങ്ങളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. ശൈത്യ തരംഗം ഏതാനും ദിവസങ്ങള്‍ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ തെരുവില്‍ കഴിയുന്നവരെ താത്കാലിക അഭയ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.