ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു ബേബി ശാലിനി. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ കഴിവ് കൊണ്ടും അഭിനയ ശൈലി കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ മാമാട്ടിക്കുട്ടിയമ്മ പിന്നീട് സിനിമയില്‍ നായികയായും തിളങ്ങി. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ കുട്ടി താരത്തില്‍ നിന്നും നായികയായി ചുവടുറപ്പിക്കാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ രണ്ടായിരത്തില്‍ തമിഴ് സൂപ്പര്‍ താരം അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ശാലിനിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്.എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ശാലിനി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരാനൊരുങ്ങുന്നു.
പൊന്നിയിന്‍ ശെല്‍വം എന്ന മണിരത്നം ചിത്രത്തിലൂടെയാണ് ശാലിനി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നത്തിന്റെ ഈ പുതിയ ചിത്രം. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
ഐശ്വര്യ റായി ബച്ചന്, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്, കിഷോര്‍, റിയാസ് ഖാന്, ലാല്‍, ശരത്കുമാര് തുടങ്ങി ഒരു താരനിര തന്നെ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശാലിനിയുടെ തിരിച്ചു വരവ് സന്തോഷത്തോടെയാണ് ആരാധകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാലത്ത് കുഞ്ചാക്കോ ബോബന് ശാലിനി പ്രണയ ജോഡികള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ജോഡികളില്‍ ഒന്നായിരുന്നു. വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളാണ് ശാലിനി അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍.
മീഡിയ വിങ്സ്