ഷിഫ മലയാളി സമാജം ഇഫ്താർ മീറ്റ് ഏപ്രിൽ 22 ന്

ഷിഫ മലയാളി സമാജം (ഫൗണ്ടേഴ്‌സ് ) ഒരുക്കുന്ന ഇഫ്താർ വിരുന്നു ഏപ്രിൽ 22 നു വെള്ളിയാഴ്ച സമാജം ഓഫീസ് സ്ഥിതി ചെയ്യുന്ന ഷ്പനാഥിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

കൊറോണ മഹാമാരിക്ക് ശേഷം പുണ്യറമദാൻ മാസത്തിൽ ഒത്തുചേരാൻ കിട്ടിയ ഈ അവസരം പ്രതിജ്ഞാ ബദ്ധതയോടെ ഒരു സ്നേഹ സമാഗമമാക്കുകയാണ് സമാജം

ഷിഫയിലെ സാധാരണക്കാർക്കൊപ്പം റിയാദിലെ സാമൂഹിക സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. റമദാൻ സന്ദേശം ഇസ്ലാഹിയ സെന്ററിലെ പണ്ഡിതന്മാർ നടത്തും.
സെക്രട്ടറി രാജു നാല്‌പറയിലിന്റെ നേതൃത്വത്തിൽ 25 അംഗ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ സ്നേഹ വിരുന്നിലേക്കു നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

spot_img

Related Articles

Latest news