മസ്കത്തിലെ വാദികബീർ മസ്ജിദ് പരിസരത്തുണ്ടായ വെടിവെപ്പില്‍ നാലുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സ്ഥിതിഗതികള്‍ നിന്ത്രണ വിധേയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
മരിച്ചവർ ഏത് രാജ്യക്കാരാണെന്നും എന്താണ് വെടിപ്പിന് കാരണമായതെന്നും വ്യക്തമായിട്ടില്ല.തിങ്കാളാഴ്ച രാത്രി പത്തരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങള്‍ വെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ഈ സമയം എഴുന്നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു എന്നും റിപ്പോർട്ടുകള്‍ ഉണ്ട്.