ബന്ധുവിന്‍റെ കല്യാണവീട്ടില്‍ കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ അതിഥികളായെത്തിയ അനുഭവവുമായി എസ്.ഐ അന്‍സല്‍

ബരിമല തീര്‍ത്ഥാടന കാലം മതമൈത്രിയുടെ മഹത്തായ അനേകം ഉദാഹരണങ്ങള്‍ നമുക്ക് കാട്ടിത്തരാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സബ് ഇന്‍സ്പെക്ടറായ അന്‍സല്‍ അബ്ദുള്‍

അന്‍സലിന്‍റെ ഭാര്യ സഹോദരന്‍റെ വിവാഹമാണ് നാളെ. കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന വീട്ടിലേക്ക് സഹോദരിയുടെ മകനോടൊപ്പമെത്തിയ അന്‍സല്‍ കണ്ടത് മുറ്റത്ത് കിടക്കുന്ന ഒരു ട്രാവലറാണ്. കല്യാണത്തിനായി ഒരുക്കിയ പന്തലില്‍ കുറച്ച്‌ അയ്യപ്പഭക്തര്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു, ചിലര്‍ വിശ്രമിക്കുന്നു. കല്യാണ ചെക്കന്‍ അയ്യപ്പന്‍മാര്‍ക്ക് അന്‍സലിനെ പരിചയപ്പെടുത്തിക്കൊടുത്തു.ഒരു കൗതുകത്തിന് ഇവരുടെ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കര്‍ണാടകത്തില്‍ നിന്ന് വന്നിരുന്ന സ്വാമിമാര്‍ അന്നത്തെ കാലത്ത് ഈ വീടിന് മുന്‍വശം റോഡില്‍ ആഹാരം പാകം ചെയ്തപ്പോള്‍ ഉണ്ടായ സംഭവം അയ്യപ്പന്മാര്‍ അന്‍സലിനോട് പറഞ്ഞു. അന്നത്തെ ഈ വീട്ടിലെ ഉമ്മ അവരോട് പറഞ്ഞു റോഡില്‍ ആഹാരം പാകം ചെയ്യേണ്ട പകരം നിങ്ങള്‍ക്ക് ഈ വീട്ടില്‍ ആഹാരം പാകം ചെയ്തു വിശ്രമിച്ചിട്ട് പോകാമെന്ന് പറഞ്ഞു. തുടര്‍ന്ന് അവര്‍ക്ക് വേണ്ട സംവിധാനവും ആ ഉമ്മ ചെയ്തുകൊടുക്കുകയും ചെയ്തു.

അന്നത്തെ പെരിയ സ്വാമി കൂടെ വന്നവരോട് എല്ലാവര്‍ഷവും ശബരിമലയ്ക്ക് പോകുന്ന അവരുടെ സംഘത്തിലുള്ള സ്വാമിമാര്‍ ഈ വീട്ടില്‍ കയറി ഭക്ഷണം പാകം ചെയ്തു വിശ്രമിച്ചതിനു ശേഷമേ പോകാവൂ എന്ന് പറയുകയും അന്നുമുതല്‍ ഇന്നുവരെ തലമുറകള്‍ മാറി ഇവിടെ വരികയും ആഹാരത്തിനും വിശ്രമത്തിനും ശേഷം മലക്ക് പോവുകയും തിരികെ പോകുന്ന സമയവും ഈ വീട്ടില്‍ കയറുകയും ചെയ്തുവരുന്നു.

വീട്ടുടമസ്ഥരും സന്തോഷത്തോടുകൂടിയാണ് അയ്യപ്പന്മാരെ സ്വീകരിക്കുന്നത്. മിക്കവര്‍ക്കും പ്രായമായതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കര്‍ണാടകയില്‍ നിന്നുള്ള ഈ സംഘം ദര്‍ശനത്തിന് വന്നിരുന്നില്ല. ഈ വര്‍ഷം മുതല്‍ പുതിയ തലമുറയില്‍ ഉള്ള സ്വാമിമാരുമായി അവര്‍ എത്തിയിട്ടുള്ളത്.

ഇതൊരു ചെറിയ കാര്യമായാലും വര്‍ത്തമാനകാലത്തെ സംഭവങ്ങള്‍ വെച്ച്‌ താരതമ്യം ചെയ്യുമ്ബോള്‍ മനസ്സിന് ഒരു സന്തോഷം തരുന്ന ഒരു അനുഭവമാണ്

spot_img

Related Articles

Latest news