വി​ധി​യെ​ഴു​ത്ത് നാളെ; ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭ​ര​ണം ആ​രെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നു നി​ശ്ച​യി​ക്കാ​ൻ കേ​ര​ള ജ​ന​ത ചൊ​വ്വാ​ഴ്ച വി​ധി​യെ​ഴു​തും. നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​ന​മാ​യ ഇ​ന്നു വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്.

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വീ​ട്ട​മ്മ​മാ​ർ​ക്കു​ള്ള ന്യാ​യ് പ​ദ്ധ​തിയും സ്പ്രിങ്ക്ലരും സ്വർണ്ണ കടത്തും പിൻവാതിൽ നിയമനങ്ങളും ഉൾപ്പെടെയുള്ള അഴിമതികഥകളും വി​വ​രി​ച്ചാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വീ​ടു ക​യ​റി വോ​ട്ട് ഉ​റ​പ്പാ​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​മൊ​ക്കെ​യാ​ണ് അ​വ​സാ​ന ദി​ന​ത്തി​ലും എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​ന്ന​ത്. കോലീബി സഖ്യവും പല സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നിലെത്തിയിട്ടും ഭരണം ബിജെപിക്ക് അടിയറ വെച്ച ചരിത്രവും ഓർമ്മിപ്പിക്കുന്നുമുണ്ട്

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ്- സി​പി​എം ബ​ന്ധ​വു​മൊ​ക്കെ​യാ​ണ് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ വി​ഷ​യം.

സം​സ്ഥാ​ന​ത്തെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട പ​ര​സ്യ പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചു.

spot_img

Related Articles

Latest news