പ്രവാസി വ്യാപാരി കിണറ്റിൽ വീണ് മരിച്ചു

താമരശ്ശേരി:പൂനൂരിൽ സഹോദരൻ്റെ പുതുതായി നിർമിച്ച കിണർ സന്ദർശിക്കുന്ന തിനിടയിൽ പ്രവാസി വ്യാപാരി കിണറ്റിൽ വീണു മരിച്ചു. കോളിക്കൽ പരേതനായ അഹമ്മദ് കുട്ടി യുടെ മകൻ തട്ടഞ്ചേരി അബൂബക്കർ സിദ്ദീഖ്(58)ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.

റിയാദിൽ വ്യാപാരിയായ ഇദ്ദേഹം രണ്ടു മാസമായി ലീവിൽ നാട്ടിലുണ്ട്. പൂനൂർ ഹെൽത്ത് കെയർ റിയാദ് ചാപ്റ്റർ പ്രസിഡന്റായിരുന്നു.

മാതാവ്:ഖദീജ. ഭാര്യ: ലദീമ സിദ്ദിഖി(അത്തോളി),മക്കൾ:നൂറ സിദ്ദിഖ്, ഫൗറ സിദ്ദിഖ്

spot_img

Related Articles

Latest news