മാധ്യമങ്ങൾക്കു മുൻപിൽ അസഭ്യം പറഞ്ഞു യോഗി; പിൻവലിച്ചെങ്കിലും വീഡിയോ വൈറൽ

ലഖ്‌നൗ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും കൊവിഡ് മുക്തഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തനങ്ങളെ കുറിച്ചുംസംസാരിക്കുന്നതിനിടെ തെറി വിളിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ആദിത്യനാഥ് തെറിവിളിച്ചത്. ഇതോടെ .എന്‍. വീഡിയോ പിന്‍വലിക്കുകയും ആദിത്യനാഥിന്റെ മറ്റൊരു ബൈറ്റ് വീണ്ടും അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. നേരത്തെ നല്‍കിയ ലൈവ് സൗണ്ട് ബൈറ്റ് പിന്‍വലിച്ചിരിക്കുന്നു എന്ന എഡിറ്ററുടെ കുറിപ്പോടെയാണ് പുതിയബൈറ്റ് .എന്‍. അപ്‌ലോഡ് ചെയ്തത്.

കൊവിഡ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് അഭിനന്ദനാര്‍ഹമായപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു തുടങ്ങിയതിന് പിന്നാലെ സാങ്കേതികമായിചിലപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആദിത്യനാഥ് തെറിവിളിച്ചത്. വിഡീയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

spot_img

Related Articles

Latest news