30/1/2021
ന്യൂഡല്ഹി: കര്ഷക സമരത്തിനിടെയുണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് സിംഗുവില് കര്ഷകരുള്പ്പടെ 44 പേര് അറസ്റ്റില്. സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില് സിംഗു, തിക്രി അതിര്ത്തികള് അതീവ ജാഗ്രതയിലാണ്.
ഹരിയാനയില് നിന്ന് രണ്ടായിരം ട്രാക്ടറുകള് കൂടി കഴിഞ്ഞദിവസം സിംഗു അതിര്ത്തിയില് എത്തിയിരുന്നു. ഡല്ഹി അതിര്ത്തികളില് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഡല്ഹി-യുപി അതിര്ത്തിയായ ഗാസിപൂരിലേക്ക് കൂടുതല് കര്ഷകര് എത്തുകയാണ്. സമരവേദി ഒഴിപ്പിക്കാനുള്ള നീക്കം പൊലീസും ജില്ലാ ഭരണകൂടവും കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. ജലവിതരണവും വൈദ്യുതിയും അധികൃതര് പുനഃസ്ഥാപിച്ചിട്ടുണ്ട്.
തങ്ങളുടെ സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കര്ഷക സംഘടനകള് ആരോപിച്ചു.
ഇത്തരം ശ്രമങ്ങള് സമരത്തെ കൂടുതല് ശക്തിപ്പെടുത്തുകയെ ഉള്ളൂവെന്നും നേതാക്കള് പറഞ്ഞു. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.