തിരുവനന്തപുരം : യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.മുരളീധരൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
സ്റ്റുഡിയോ റോഡിൽ വെച്ചാണ് ബിജെപി പ്രവർത്തകർ മുരളീധരന്റെ വാഹനം തടഞ്ഞത്.പണം വിതരണം ചെയ്യാൻ പോകുന്നുവെന്നു ആരോപിച്ചാണ് തടഞ്ഞത്.എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു.