സ്മാർട്ട് മണി എന്ന പേരിൽ ഹ്യൂമൻ എക്സലൻസ് അക്കാദമി, വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് കോച്ചിങ്ങ് പ്രോഗ്രാം ഒരുക്കുന്നു. മാർച്ച് 6 ശനിയാഴ്ച സൗദി സമയം ഉച്ച തിരിഞ്ഞ് 2 മണി മുതൽ 8 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ആണ് ട്രെയിനിങ്ങ്. പ്രമുഖ ലീഡർഷിപ്പ് കോച്ചും ട്രെയിനറും ആയ ഡോ. അബ്ദുൽ സലാം ഒമർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
ഓരോ പ്രവാസിയും പ്രവാസം തുടങ്ങുന്നത് വീട് , സ്ഥിര വരുമാന മാർഗം തുടങ്ങിയ അടിസ്ഥാന സ്വപ്‌നങ്ങൾ നിറവേറ്റി എത്രയും പെട്ടെന്ന് നാട് പിടിക്കണം എന്ന ഉദ്ദേശത്തോടെയാണ്. പക്ഷെ, അവർ സാമ്പത്തിക അച്ചടക്കമില്ലായ്മ, ചൂഷണങ്ങൾ, ബന്ധങ്ങൾ, ബന്ധനങ്ങൾ, ആർഭാടം തുടങ്ങിയ കെണികളിൽ പെട്ട് അമ്പതും അറുപതും വയസ്സ് കഴിഞ്ഞാലും നാട് പിടിക്കാൻ കഴിയാതെ കടത്തിൽ മുങ്ങി കഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയാവുന്ന സാഹചര്യത്തിലാണ് ഈ പ്രോഗ്രാം ശ്രദ്ധേയമാകുന്നത്.
നമ്മുടെ സമ്പത്ത് /കടം വിലയിരുത്തുക, പണം ചോർന്നു പോകുന്ന വഴികൾ കണ്ടു പിടിക്കുക, ചിലവ് കുറച്ചു ഫാമിലി ബജറ്റ് പ്ലാൻ ചെയ്യുക, സാമ്പത്തിക സുരക്ഷിതത്വം എന്ന ആശയം പഠിക്കുക, വ്യക്തിഗത റിട്ടയർമെന്റ് പ്ലാൻ ഉണ്ടാക്കുക, സേവിങ്ങ് & ഇൻവെസ്റ്റ്മെന്റ് പ്ലാൻ തയ്യാറാക്കുക. മൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ, തുടങ്ങിയ ലക്ഷ്യങ്ങളിൽ ഊന്നിയാണ് വ്യക്തിഗത കോച്ചിങ്ങ് പ്രോഗ്രാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും wa.me/917356705742 അല്ലെങ്കിൽ www.GlobalHEA.com സന്ദർശിക്കണമെന്ന് സംഘാടകർ അറിയിച്ചു.