അതിർവരമ്പുകൾ ഭേദിച്ചു സ്നേഹ

ചെന്നൈ : ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു ഒരു അഭിഭാഷക. ചെന്നൈ സ്വദേശി സ്നേഹയാണ് ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി.

സ്നേഹയുടെ മാതാപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയതാണ് ഈ ആവേശം. അവർ മകളുടെ വിദ്യാഭ്യാസ അപേക്ഷകളിലെവിടെയും ജാതിയോ മതമോ ചേർത്തിരുന്നില്ല. നിരവധി സാങ്കേതിക കടമ്പകൾ താണ്ടേണ്ടിവന്നിട്ടുന്നു മാതാപിതാക്കൾക്കും മകൾക്കും. തോറ്റു കൊടുക്കാൻ മനസ്സില്ലാതെ പൊരുതി.
2010 ൽ ആണ് ആദ്യമായി സ്നേഹ മതമോ ജാതിയോ ചേർക്കാതെ ഉള്ള പേരിനുള്ള നിയമപോരാട്ടം തുടങ്ങുന്നത്. ഇവിടെയും നിരവധി തടസ്സങ്ങൾ ഉണ്ടായി. തിരുപ്പത്തൂർ സബ് കളക്ടർ ആയ പ്രിയങ്ക പങ്കജം സ്നേഹയുടെ വിദ്യാഭ്യാസ സെര്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം സാങ്കേതിക തടസ്സങ്ങൾ മാറ്റാൻ തയ്യാറായി. സ്നേഹയുടെ ഭർത്താവ് പ്രൊഫസർ പ്രതിഭ രാജ എല്ലാറ്റിനും ഒപ്പം നിന്നു. ഒടുവിൽ തിരുപ്പത്തൂർ തഹസിൽദാർ ടി എസ് സത്യമൂർത്തി സ്നേഹയുടെ ജാതിരഹിത മതരഹിത സർട്ടിഫിക്കറ്റ് ഇന്നലെ (ഫെബ്രുവരി 5) കൈമാറി .

spot_img

Related Articles

Latest news