റിയാദ്: ജീവകാരുണ്യ സാംസ്ക്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യവും, റിയാദ് ലൈവ് മീഡിയ ജേണലിസം അക്കാദമി പഠിതാവുമായിരുന്ന നസീറാ റഫീക്കിനു സഹപാഠികൾ യാത്രയയപ്പ് നൽകി. ബത്ത ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇസ്‌മയിൽ കണ്ണൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ഹസീന ഫവാദ് ഉദ്‌ഘാടനം ചെയിതു. അക്കാദമി അദ്ധ്യാപകനും മനോരമ സൗദി റിപ്പോർട്ടറുമായ ശ്രീ. നസറുദ്ദീൻ വി.ജെ മുഖ്യപ്രഭാഷണം നടത്തി.
നിരവധി പരിമിതികളുള്ള പ്രവാസ ലോകത്ത് സാമൂഹിക സേവനവും പഠനവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞതിൽ നസീറക്ക് ചാരിതാർത്ഥ്യത്തോടെ മടങ്ങാമെന്നും, മൂന്ന് പതിറ്റാണ്ട് കാലം ഇതിനു പൂർണ്ണ പിന്തുണയുമായി കൂടെ നിന്ന ഭർത്താവ് റഫീക്കിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴ്സ് കോഡിനേറ്റർ നാദിർഷാ ആമുഖ പ്രഭാഷണം നടത്തി. സ്ക്കൂൾ കാലം ഓർമ്മിപ്പിക്കുന്ന ഓട്ടോഗ്രാഫ് സ്മരണിക സഹപാഠികൾ നസീറക്ക് കൈമാറി.
പ്രവാസത്തിലെ കുടുംബ ജീവിതവും, പ്രയാസങ്ങളുമൊന്നും അറിവ് സമ്പാദിക്കാൻ തടസമാകരുതെന്ന് നസീറ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
റസാഖ് പൂക്കോട്ടുംപാടം, സലീന മാത്യു, ഷഫീന, മൊയ്ദീൻ, സഫ ഷൗക്ക്, മുജീബ്, മാത്യു, സാബിർ, റഫീഖ്, സുനിൽ എടവണ്ണ, ബാരിഷ്, ജാനിസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സോണി പാറയ്ക്കൽ നന്ദി പറഞ്ഞു.