റിയാദ്: സൗദി അറേബ്യയിൽ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസകളുടെ കാലാവധി മൂന്നു മാസമാക്കി സൗദി മന്ത്രിസഭ ഭേദഗതി ചെയ്തു.
സന്ദര്‍ശന ആവശ്യത്തോടെയുള്ള ട്രാന്‍സിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാന്‍സിറ്റ് വിസയില്‍ സൗദിയില്‍ തങ്ങാന്‍ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാന്‍സിറ്റ് വിസക്ക് ഫീസില്ല. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍ യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സന്ദര്‍ശന വിസാ കാലാവധിയിലും ട്രാന്‍സിറ്റ് വിസാ ഘടനയിലും ഭേദഗതികള്‍ വരുത്തിയത്.