സ്പുട്‌നിക് 5 : ‌ആദ്യ ബാച്ച്‌ ശനിയാഴ്ച എത്തും

മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച്‌ ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ വാക്‌സിന്‍ മഹാമാരിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ എത്രമാത്രം വാക്‌സിന്‍ അയക്കുമെന്നോ എവിടെയായിരിക്കും നിര്‍മാണം എന്നതിനേക്കുറിച്ചോ അറിയിച്ചിട്ടില്ല. ഇന്ത്യയില്‍ പ്രതിമാസം 50 ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ആര്‍ഡിഐഎഫിന്റെ പ്രതീക്ഷ.

രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ആണ് സ്പുട്‌നിക്ക്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാ സെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകള്‍.

spot_img

Related Articles

Latest news