റിയാദ്: സംഗീത കൂട്ടായ്മയായ
റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശ്രുതിലയം 2022 പരിപാടി ലൈവ് ഓർക്കേസ്ട്രയിൽ ചിട്ടപ്പെടുത്തിയ മനോഹര ഗാനങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
റിയാദ് ലുലു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് റിംല പ്രസിഡന്റ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നയതന്ത്രകാര്യാലയ പ്രതിനിധി പുഷ്പരാജ് ശ്രുതിലയം 2022 ചടങ്ങ് ഉത്ഘാടനം ചെയ്തു. ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്രാൻ ഖാൻ മുഖ്യഅതിഥി ആയിരുന്നു.
റിയാദിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക പ്രവർത്തകർ ആയ പത്മിനി ടീച്ചർ, മൈമൂന അബ്ബാസ്,ബിന്ദു സ്കറിയ,ദിവ്യ പ്രശാന്ത്, രാധിക സുരേഷ്, ലീന ബാബുരാജ്,തസ്‌നീം റിയാസ്എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിന് എൻ ആർ കെ ചെയർമാൻ സത്താർ കായംകുളവും, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങലൂരും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ബാബുരാജ് സ്വാഗതവും ജനറൽ സെക്രട്ടറി രാജൻ മാത്തൂർ യോഗത്തിന് നന്ദിയും പറഞ്ഞു.
ജോഷി,ശ്യാം സുന്ദർ, അൻസാർ ഷാ, നിഷ ബിനീഷ് , വിനോദ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയിരുന്നു.
ശ്രുതിലയം 2022 വലിയൊരു വിജയമാക്കി
തീർക്കുന്നതിനു വേണ്ടി കഴിഞ്ഞ മൂന്നു മാസകാലമായി നിതാന്തപരിശ്രമം നടത്തിയ റിംല
ലൈവ് ഓർക്കസ്ട്രാ ടീം അംഗങ്ങളായ ഷാനവാസ്, മുഹമ്മദ് റോഷൻ, ഇബ്രാഹിം, സന്തോഷ് തോമസ് ബിജു
ഉതുപ്, ശങ്കർ കേശവൻ, ജെയ് ജേക്കബ്,എൽബി ആന്റണി റിംലയുടെ ഗായകരായ ശ്യാം സുന്ദർ, അൻസാർ ഷാ, നിഷ ബിനീഷ്, സുരേഷ് കുമാർ,കീർത്തി രാജൻ,ദേവിക ബാബുരാജ്, അനാമിക സുരേഷ്, ലിനറ്റ് സ്കറിയ, ദേവിക രാമദാസ്,ശിവദ രാജൻ,വൈഷ്ണവ് ശ്യാം,വിനോദ് വെണ്മണി, സുരേഷ് ശങ്കർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും
മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ശബ്ദനിയന്ത്രണം മികച്ച രീതിയിൽ കൈകാര്യം ചെയ്ത ബിനീഷ് രാഘവൻ, ഗോപകുമാർ, ജോഷി, നവാസ് കണ്ണൂർ, അനിൽ തൃശൂർ, ബനൂജ് എന്നിവരെയും റിംല തീം മ്യൂസിക് ചിട്ടപ്പെടുത്തിയ ജോജി കൊല്ലം എന്നിവരെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.