മുക്കം: കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കന്‍ഡറി സ്കൂളിന് ഈ വർഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ അല്‍പ്പം പ്രിയപ്പെട്ടതാണ്.പതിവുകളില്‍ നിന്നും വ്യത്യസ്തമായി അത്യപൂർവ്വ കാഴ്ചയ്ക്കാണ് ഇക്കൊല്ലം സ്കൂള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ വർഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പതിമൂന്ന് ജോഡി ഇരട്ടക്കുട്ടികള്‍ സ്കൂളില്‍ പരീക്ഷ എഴുതുന്നതിനുപുറമെ വിദ്യാലയചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണമായ 877 പേരാണ് ഇത്തവണ പരീക്ഷയ്ക്കിരിക്കുന്നത്.
ഓമശ്ശേരി സ്വദേശികളായ എ.പി ബഷീർ, ബുഷ്റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ ആരിഫ് അഹമദ് സുഹൈന ദമ്പതികളുടെ മക്കളായ ഹാനി റഹ്മാൻ, ഹാദി റഹ്മാൻ, വാലില്ലാപുഴ സ്വദേശികളായ അബ്ദുല്‍ ജബ്ബാർ നജ്മുന്നീസ ദമ്പതികളുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ് വദ് കൊടിയത്തൂർ സ്വദേശികളായ രവീന്ദ്രൻ സ്മിത ദമ്പതികളുടെ മക്കളായ അമല്‍ ,അർച്ചന അബൂബക്കർ സുഹറ ദമ്പതികളുടെ മക്കളായ അഫ്ന, ഷിഫ്ന ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാൻ സീന ഭായ് ദമ്പതികളുടെ മക്കളായ അബിയ ഫാത്തിമ അഫിയ ഫാത്തിമ എരഞ്ഞിമാവ് സ്വദേശികളായ അബ്ദുല്‍ ഗഫൂർ ബേബി ഷഹ്ന ദമ്പതികളുടെ മക്കളായ വി.ഫാസിയ, വി മുഹമ്മദ് ഫാസില്‍ കാരശ്ശേരി സ്വദേശികളായ മഞ്ചറ ജമാല്‍ ജസീന ദമ്പതികളുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അൻവർ ഗദ്ദാഫി ഷഫീന ദമ്പതികളുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ.പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു, ഷീജ ദമ്പതികളുടെ മക്കളായ കൃഷ്ണേന്ദു, കൃപാനന്ദ് എരഞ്ഞിമാവ് സ്വദേശികളായ പി.പി മൻസൂറലി ലൈലാബി ദമ്പതികളുടെ മക്കളായ സൻഹ, മിൻഹ, മാവൂർ സ്വദേശികളായ അബ്ദുറഹിമാൻ സാബിറ ദമ്പതികളുടെ മക്കളായ ഫാത്തിമ റിയ ആയിശ ദിയ ഗോതമ്പറോഡ് സ്വദേശികളായ ഷമീർ റഫ്നീന ദമ്പതികളുടെ മക്കളായ എ.എസ് റിഹാൻ, റിഷാൻ എന്നിവരാണ് ഇരട്ട സഹോദരങ്ങള്‍.