റിയാദ് ഇൻ്റെർ നാഷണൽ പുസ്തകോത്സവത്തിലെ മലയാള പ്രസാധകരുടെ സ്റ്റാളുകൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ M.R.സജീവ് ഉദ്ഘാടനം ചെയ്തു. വായനയും പുസ്തകങ്ങളും ലോകത്താകമാനം തിരിച്ച് വരവിൻ്റെ പാതയിലാണെന്നും ഇന്ത്യൻ പ്രസാധകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും റിയാദ് ബുക്ക് ഫെയറിൽ ഇന്ത്യൻ പവലിയൻ എന്ന വലിയ സങ്കൽപ്പത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
32 രാജ്യങ്ങളിൽ നിന്നുള്ള 1200 പ്രസാധകരാണ് മേളയിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള 10 പ്രസാധകരിൽ 4 എണ്ണം കേരളത്തിൽ നിന്നാണ്.DC ബുക്ക്സ്(E41), ഒലിവ് പബ്ലിക്കേഷൻ(E15) ഹരിതം ബുക്സ് (E13)TBS പൂർണ്ണ പബ്ലിഷേഴ്സ്(I29) എന്നീ മലയാളം സ്റ്റാളുകളിൽ ആയിരക്കണക്കിന്ന് പുസ്തകങ്ങൾ പ്രദർശനത്തിനായുണ്ട്.