താമരശ്ശേരി :ആകാശത്ത് വരിവരിയായി വിളക്കുകൾ പരിഭ്രാന്തിയിലായി ജനം . താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഇത് ദൃശ്യമായി.ആകാശത്ത് വിചിത്രമായ വിളക്കുകൾ എന്താണെന്ന് അറിയാൻ പലരും സോഷ്യൽ മീഡിയയിൽ കൗതുകത്തോടെ എത്തി.
എന്നാൽ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ട്രെയിൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആകാശത്ത് ദൃശ്യമായതോടെ ആളുകൾ ആശയക്കുഴപ്പത്തിലായി.
സ്റ്റാർലിങ്ക് സാറ്റലൈറ്റ് ട്രെയിനായിരുന്നു ആകാശദൃശ്യമായത് . ട്രാക്ക് ചെയ്യുന്ന ഒരു വെബ്‌സൈറ്റുമുണ്ട്.എന്താണ് സാറ്റലൈറ്റ് ട്രെയിൻ? ഇത് ഉപഗ്രഹങ്ങളുടെ ചലിക്കുന്ന ഒരു കൂട്ടമാണ്.ഇന്ന് ഫ്ലോറിഡയിൽ നിന്ന് SpaceX വിക്ഷേപിച്ച 53 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളുടെ ചലിക്കുന്ന ക്ലസ്റ്ററാണ് വെള്ളിയാഴ്ച രാത്രി ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ആളുകൾ കാണാനിടയായത്.